സ്വര്‍ണക്കടത്ത് കേസിൽ എന്‍.ഐ.എ കോടതി സന്ദീപ് നായരേയും സ്വപ്‌ന സുരേഷിനേയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

സ്വര്‍ണക്കടത്ത് കേസിൽ എന്‍.ഐ.എ കോടതി സന്ദീപ് നായരേയും സ്വപ്‌ന സുരേഷിനേയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

July 12, 2020 0 By Editor

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായരേയും സ്വപ്‌ന സുരേഷിനേയും കൊച്ചിയിലെ എന്‍ഐഎ കോടതിയിലെത്തിച്ചു. എന്‍ഐഎ പ്രത്യേക കോടതി രണ്ടിലെ ജഡ്ജി അനില്‍കുമാര്‍ എത്തി. കോടതി നടപടികള്‍ ആരംഭിച്ചിരുന്നു.  പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള വിശദമായ അപേക്ഷ എന്‍ഐഎ നാളെ സമര്‍പ്പിച്ചിരുന്നു.  ഇപ്പോൾ ഇവരെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കോവിഡ് പരിശോധനഫലം കോടതിയെ അറിയിക്കാനും ഉത്തരവിലുണ്ട്.പ്രതികളെ അങ്കമാലി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam