ചോദ്യം  ചെയ്യൽ  8 മണിക്കൂർ പിന്നിട്ടു ; സ്വര്‍ണക്കടത്ത് കേസിൽ  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ശിവശങ്കറിനെ അറസ്റ്റു ചെയ്‌തേക്കുമോ  !

ചോദ്യം ചെയ്യൽ 8 മണിക്കൂർ പിന്നിട്ടു ; സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ശിവശങ്കറിനെ അറസ്റ്റു ചെയ്‌തേക്കുമോ !

July 15, 2020 0 By Editor

സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ശിവശങ്കറിനെ അറസ്റ്റു ചെയ്‌തേക്കുമെന്നു റിപ്പോട്ടുകൾ !. എം ശിവശങ്കറിനെ ചോദ്യം ചെയുന്നത് 8 മണിക്കൂറായി  തുടരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത് . തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ വെച്ചാണ് ചോദ്യംചെയ്യുന്നത് . നേരത്തെ കസ്റ്റംസ് ഡി.ആര്‍.ഐ സംഘം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ശിവശങ്കർ കസ്റ്റംസ് ഓഫീസിലേക്കെത്തുകയായിരുന്നു.ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് അറിയുന്നത്.