കോഴിക്കോട് കോവിഡ് വ്യാപനത്തിനിടെ പാർട്ടിയോഗം; പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

July 17, 2020 0 By Editor

കോഴിക്കോട്: കോവിഡ് രോഗ വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന തൂണേരിയിൽ പാർട്ടിയോഗം വിളിച്ചുചേർത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ മുപ്പതോളം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
രോഗ വ്യാപനം കണ്ടെത്തിയ തൂണേരിയിൽ ജൂലൈ അഞ്ചിനാണ്  മുസ്ലിം ലീഗിൻ്റെ പഞ്ചായത്ത് തല പ്രവർത്തക സമിതി യോഗം വിളിച്ചുചേർത്തത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തൂണേരിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തവർക്കെതിരെയാണ് നാദപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.