കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു; അടിയന്തിര യോഗം വിളിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നേഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നേഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വരെ ഇവര്‍ ജോലിക്കെത്തിയിരുന്നു.വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ…
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നേഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നേഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വരെ ഇവര്‍ ജോലിക്കെത്തിയിരുന്നു.വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ…
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നേഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നേഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വരെ ഇവര്‍ ജോലിക്കെത്തിയിരുന്നു.വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ വൃക്കരോഗ ചികിത്സാ കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം. അവിടെ നേഴ്‌സിന് രോഗം സ്ഥിരീകരിച്ചത് വളരെ ഗൗരവമായിട്ടാണ് അധികൃതര്‍ കാണുന്നത്. ഡോക്ടർമാരടക്കം 24 പേർ ക്വാറന്റീനില്‍ പ്രവേശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ഏതെല്ലാം തരത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം എന്നകാര്യം യോഗത്തില്‍ ചര്‍ച്ചചെയ്യും.