കൊയിലാണ്ടി ടൗൺ ഇന്നുമുതൽ ഭാഗികമായി അടയ്ക്കും
കോവിഡ് പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ടൗൺ ഇന്നുമുതൽ ഭാഗികമായി അടയ്ക്കും.കൊയിലാണ്ടി നഗരത്തിലെ നടേലക്കണ്ടി വാർഡ് (വാർഡ് 32) അടച്ചു കണ്ടെയ്‌ൻമെന്റ് സോണാക്കി. ഇതിന്റെ ഭാഗമായി മാർക്കറ്റ്…

കോവിഡ് പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ടൗൺ ഇന്നുമുതൽ ഭാഗികമായി അടയ്ക്കും.കൊയിലാണ്ടി നഗരത്തിലെ നടേലക്കണ്ടി വാർഡ് (വാർഡ് 32) അടച്ചു കണ്ടെയ്‌ൻമെന്റ് സോണാക്കി. ഇതിന്റെ ഭാഗമായി മാർക്കറ്റ് മുതൽ കെ.ഡി.സി ബാങ്ക്, ബപ്പൻകാട് ഗേറ്റുവരെയുള്ള ഭാഗം ഇന്ന് (തിങ്കളാഴ്ച) മുതൽ അടച്ചിടും. അവശ്യസർവീസ് വിഭാഗത്തിൽപ്പെടുന്ന ഓഫീസുകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. മെഡിക്കൽഷാപ്പുകൾ തുറക്കാം. ചെങ്ങാട്ടുകാവ് പഞ്ചായത്തിലെ പതിനേഴാംവാർഡായ മാടാക്കരയിലും മൂടാടിയിലെ നാലാംവാർഡായ വീരവഞ്ചേരിയിലും നിയന്ത്രണമുണ്ട്.നാഷണൽ ഹൈവേ വഴി യാത്രചെയ്യുന്നവർ കണ്ടെയ്‌ൻമെൻറ് സോണിൽ ഒരിടത്തും നിർത്താൻ പാടില്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.