കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചില്ല ;എംപിക്കും എംഎല്‍എക്കുമെതിരെ പരാതി

July 26, 2020 0 By Editor

എഎം ആരിഫ് എംപിക്കും സികെ ആശ എംഎല്‍എയ്ക്കും എതിരെ പരാതി. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നാരോപിച്ചാണ് ഇരുവര്‍ക്കും എതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വൈക്കത്ത് നടന്ന ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടാണ് പരാതി .

വൈക്കത്ത് തുടങ്ങിയ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആരിഫും ആശയും പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ നിയമം ലംഘിച്ച്‌ കൂടുതല്‍ ആളുകള്‍ പങ്കെടുത്തെന്നാണ് ആരോപണം. ഇരുവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സമിതി അംഗം എന്‍ ഹരിയാണ് രംഗത്തെത്തിയത്. കോട്ടയം എസ്പിക്ക് ഹരി പരാതി നല്‍കി