കേരളത്തിൽ ഐ.എസ്. ഭീകരര്‍ വേരുറപ്പിക്കുന്നതായുള്ള ഐക്യരാഷ്ട്ര സംഘടനാ റിപ്പോര്‍ട്ട്; കേരളത്തില്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണം ശക്തമാക്കുന്നു

കേരളത്തിൽ ഐ.എസ്. ഭീകരര്‍ വേരുറപ്പിക്കുന്നതായുള്ള ഐക്യരാഷ്ട്ര സംഘടനാ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കേരളത്തില്‍ നിരീക്ഷണം ശക്തമാക്കാൻ ഒരുങ്ങി കേന്ദ്ര ഏജന്‍സികൾ. സ്വര്‍ണ്ണ കടത്തിലൂടെ അടക്കം എത്തുന്ന പണം…

കേരളത്തിൽ ഐ.എസ്. ഭീകരര്‍ വേരുറപ്പിക്കുന്നതായുള്ള ഐക്യരാഷ്ട്ര സംഘടനാ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കേരളത്തില്‍ നിരീക്ഷണം ശക്തമാക്കാൻ ഒരുങ്ങി കേന്ദ്ര ഏജന്‍സികൾ. സ്വര്‍ണ്ണ കടത്തിലൂടെ അടക്കം എത്തുന്ന പണം ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ശക്തമായി ഇരിക്കെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്. സ്ഥിതി ഗൗരവത്തോടെയാണ് കേരളാപോലീസടക്കം കാണുന്നത്.

Image credit: National Investigation Agency

കേരളം, കര്‍ണാടക അടക്കമുള്ള ദക്ഷിണേന്ത്യയിലാണ് ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) പിടിമുറുക്കിയിരിക്കുന്നത്. ഐഎസിന് ഇന്ത്യയില്‍ 180നും 200നും അടുത്ത് ഭീകരരെയാണ് ഇവർ സ്വന്തമാക്കിയതെന്നും . ഇതില്‍ ഏറെയും കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നാണെന്നാണ് ഐക്യരാഷ്ട്ര സഭ വിശദീകരിക്കുന്നത്.കേരളവും ഐഎസ് ആക്രമണത്തിന് കോപ്പുകൂട്ടുന്ന സ്ഥലമാണെന്ന സൂചനയും യുഎന്‍ റിപ്പോര്‍ട്ടിലുണ്ട്.പാലക്കാട്ടും കാസര്‍ഗോഡും കണ്ണൂരും മലപ്പുറത്തും ഐഎസിലേക്ക് നിരവധി റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നതായുള്ള സൂചനകള്‍ പുറത്തു വന്നിരുന്നു.ഇതിനെപറ്റിയുള്ള കാര്യങ്ങൾ കേന്ദ്ര ഏജന്‍സികൾ നിരീക്ഷിച്ചു വരികയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story