മലപ്പുറത്തെ തെന്നല കുടിവെള്ളപദ്ധതി പ്രവർത്തനസജ്ജം

July 27, 2020 0 By Editor

തിരൂരങ്ങാടി : മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നിർമിച്ച തെന്നല മൾട്ടി ജി.പി. കുടിവെള്ളപദ്ധതി  ഉദ്ഘാടനത്തിനൊരുങ്ങുന്നു. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തെന്നല, പെരുമണ്ണ ക്ലാരി, താനൂർ നിയോജകമണ്ഡലത്തിലെ ഒഴൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം കുറയ്ക്കാനാകുന്നതാണ് ഈ പദ്ധതി.23 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയാണ് പദ്ധതിക്കായി ദേശീയപാതയോരത്ത് കോഴിച്ചെനയിലുള്ള എം.എസ്.പി. ക്യാമ്പിൽ സ്ഥാപിച്ചിരിക്കുന്നത്. 128 ലിറ്റർ ശേഷിയുള്ള ശുചീകരണപ്ലാന്റും നിർമിച്ചിട്ടുണ്ട്.

കടലുണ്ടിപ്പുഴയില ബാക്കിക്കയം തടയണ ഉപയോഗപ്പെടുത്തിയാണ് പദ്ധതിക്കുള്ള വെള്ളമെത്തിക്കുന്നത്. മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലുമായി 11,175 ഉപഭോക്താക്കൾ കുടിവെള്ളപദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്.കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈൻവഴി അടുത്ത ദിവസംതന്നെ പദ്ധതി നാടിനു സമർപ്പിക്കുമെന്ന് പി.കെ. അബ്ദുറബ്ബ് എം.എൽഎ പറഞ്ഞു.