കോവിഡ് നൽകിയ നിർബന്ധിത ഇടവേളയിൽ അതിജീവനത്തിനായി കൃഷിയിറക്കി കലാകാരന്മാർ

കോവിഡ് നൽകിയ നിർബന്ധിത ഇടവേളയിൽ അതിജീവനത്തിനായി കൃഷിയിറക്കി കലാകാരന്മാർ,തൃക്കണാപുരത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ 'ഉന്നം' എന്ന ട്രൂപ്പിൽപ്പെട്ടവരാണ് കൃഷിപ്പണികളുമായി മണ്ണിലിറങ്ങിയത്.നടൻ സാലു കൂറ്റനാട് ഉൾപ്പെടെയുള്ളവർ മിമിക്രി കലാകാരനും നടനുമായ ഇടവേളറാഫിയുടെ കൃഷിയിടത്തിൽ ഞായറാഴ്ച ഒത്തുകൂടി ഇവർ വിത്തിറക്കി.സിനിമാമേഖലകളിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് 'ഉന്നം'.ധാന്യവിഭവങ്ങളും ഇലച്ചെടികളും പച്ചക്കറികളുമാണ് കൃഷിചെയ്യുന്നത്. സാലുവിനും റാഫിക്കും പുറമേ കലാഭവൻ ബിജു, ലത്തീഫ് കുറ്റിപ്പുറം, രവീന്ദ്രൻ കലാഭവൻ, മഹേഷ് കുറ്റിപ്പുറം, മണി കൂടല്ലൂർ, അശോകൻ കുറ്റിപ്പുറം, നിഖിൽ എടപ്പാൾ, എ.പി. ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് കൃഷിക്ക്‌ നേതൃത്വംനൽകുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story