ഡ്യൂട്ടിക്കിടയിൽ  വനിതാ എസ് ഐയും പോലീസുകാരനും കൂടി വിലകൂടിയ ചെടിച്ചട്ടി അടിച്ചുമാറ്റി ; കള്ളൻ പൊലീസായതുകൊണ്ട് പരാതി കൊടുക്കാതെ വീട്ടുടമ

ഡ്യൂട്ടിക്കിടയിൽ വനിതാ എസ് ഐയും പോലീസുകാരനും കൂടി വിലകൂടിയ ചെടിച്ചട്ടി അടിച്ചുമാറ്റി ; കള്ളൻ പൊലീസായതുകൊണ്ട് പരാതി കൊടുക്കാതെ വീട്ടുടമ

July 28, 2020 0 By Editor

തിരുവനന്തപുരം∙ പുലർച്ചെ വനിതാ എസ് ഐയ്ക്കൊപ്പം പൊലീസുകാരൻ ഔദ്യോഗിക ജീപ്പിലെത്തി വീട്ടിന്റെ മതിലിൽ നിന്ന് വിലകൂടിയ ചെടി ചട്ടി അടിച്ചു മാറ്റിയതായി ആരോപണം. ചെമ്പഴന്തിക്കു സമീപമാണ് സംഭവം. 16 നു പുലർച്ചെ 4.50 നു നടന്ന മോഷണം പക്ഷേ ഇതുവരെ കേസായിട്ടില്ല. . എസ്ഐ തൊട്ടടുത്തിരിക്കുമ്പോൾ ജീപ്പ് നിർത്തി ഇറങ്ങിയ ഡ്രൈവറായ പൊലീസുകാരൻ പരിസരം നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ചെടി ചട്ടിയോടെ പൊക്കി ജീപ്പിലാക്കി ഓടിച്ചുപോകുന്നു. ഇതായിരുന്നത്രെ തൊട്ടടുത്ത സമീപത്തെ ക്ഷേത്രത്തിന്റെ സിസി ക്യാമറയിൽ വ്യക്തമായത്. പ്രതി പോലീസായതുകൊണ്ടു പരാതി കൊടുക്കാൻ മടിച്ചിരിക്കുകയാണ് വീട്ടുടമ . ക്യാമറയിൽ പതിഞ്ഞ ദൃശ്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.എന്നാൽ ഇതിനെപറ്റി രഹസ്യാന്വേഷണ വിഭാഗം പൊലീസിലെ ഉന്നതർക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.സേനയ്ക്ക് നാണക്കേടു വരുത്തിയ ഇവർക്കെതിരെ നടപടി എടുക്കണമെന്നാണ് സേനക്കുള്ളിൽ തന്നെ സംസാരമെന്നു റിപ്പോർട്ടുകൾ.