സംവിധായകന്‍ രാജമൗലിക്കും കുടുംബത്തിനും കൊവിഡ്

സംവിധായകന്‍ രാജമൗലിക്കും കുടുംബത്തിനും കൊവിഡ്

July 30, 2020 0 By Editor

ബാഹുബലിയുടെ സംവിധായകന്‍ എസ്‌എസ് രാജമൗലിക്കും കുടുംബത്തിനും കൊവിഡ്19. രാജമൗലി തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ‘കുറച്ച്‌ ദിവസമായി എനിക്കും കുടുംബാംഗങ്ങള്‍ക്കും ചെറിയ പനിയുണ്ട്. അത് ചകിത്സയ്ക്ക് മുന്‍പേ കുറഞ്ഞുവെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ ഞങ്ങള്‍ക്ക് കൊവിഡ് സ്ത്രീകരിച്ചിട്ടുണ്ട്.ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഞങ്ങള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്,’ രാജമൗലി ട്വീറ്റ് ചെയ്തു.തന്റെ കുടുംബാംഗങ്ങള്‍ പൂര്‍ണമായും സുഖം പ്രാപിക്കാന്‍ കാത്തിരിക്കുകയാണെന്നും മാരകമായ വൈറസ് ബാധിച്ച മറ്റ് ആളുകളെ സഹായിക്കുന്നതിനായി പ്ലാസ്മ ദാനം ചെയ്യാമെന്ന പ്രതീക്ഷയിലാണെന്നും രാജമൗലി വെളിപ്പെടുത്തി.