വൃദ്ധസദനത്തിലെ 35 പേർക്ക് കോവിഡ്

July 31, 2020 0 By Editor

തിരുവനന്തപുരം; തിരുവനന്തപുരത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് 19 വൈറസ് രോ​ഗബാധ ഉയരുന്നു. തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 അന്തേവാസികള്‍ക്കും ആറ് കന്യാസ്ത്രീകള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗബാധയുണ്ടായത്.
പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊച്ചുതുറ. രോഗം ബാധിച്ച അന്തേവാസികളില്‍ വളരെ പ്രായം ചെന്നവരും ഉള്‍പ്പെടുന്നുണ്ട്. പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്നതിനാലാണ് ഇവിടെ പരിശോധന നടത്തിയത്.