സ്വർണക്കടത്ത് കേസിലെ തീവ്രവാദബന്ധം;  പ്രതിപ്പട്ടികയിൽ  അധ്യാപകന്റെ കൈവെട്ടിയ കേസിലെ  പ്രതിയും

സ്വർണക്കടത്ത് കേസിലെ തീവ്രവാദബന്ധം; പ്രതിപ്പട്ടികയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയും

August 2, 2020 0 By Editor

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ 10 പേർ അറസ്റ്റിലായെന്ന് എൻഐഎ. പ്രതിപ്പട്ടികയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളുടെ വീറ്റുകളിൽ ഇന്ന് റെയ്ഡ് നടത്തി. റമീസിൽ നിന്ന് സ്വർണം വാങ്ങി വിവിധ ഇടങ്ങളിൽ വിതരണം ചെയ്തത് ഇന്നലെ പിടിയിലായ മുഹമ്മദ് ഇബ്രാഹിമും മുഹമ്മദ് അലിയും ചേർന്നാണ്. ഇവരെ റിമാൻഡ് ചെയ്തു. ഒരാഴ്ചക്കിടെ 6 പേരാണ് സ്വർണക്കേസിൽ ഇതോടെ പിടിയിലായത്. വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ രണ്ട് ഹാർഡ് ഡിസ്കുകളും 8 മൊബൈൽ ഫോണുകളും 6 സിം കാർഡുകളും ഒരു കമ്പ്യൂട്ടർ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ, അഞ്ച് ഡിവിഡികൾ എന്നിവ കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ട് രേഖകളും തിരിച്ചറിയൽ രേഖകളും കസ്റ്റഡിയിൽ എടുത്തു. ആകെ 6 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

സ്വപ്ന, സന്ദീപ്, സരിത്ത്, ജലാൽ, കെടി റമീസ്, മുഹമ്മദ് അലി, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് ഷാഫി, സെയ്ദലവി, പിടി അബ്ദു എന്നീ 10 പേരെയാണ് എൻഐഎ ഇതുവരെ അറസ്റ്റിലായത്. മുഹമ്മദ് അലി നേരത്തെ അധ്യാപകൻ്റെ കൈവെട്ട് കേസിൽ പ്രതിയായിരുന്നു എന്ന് എൻഐഎയുടെ റിപ്പോർട്ടിൽ പറയുന്നു. അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സ്വർണക്കടത്ത് കേസിൽ പിടിയിലായത് നിർണായക വഴിത്തിരിവാണെന്നാണ് എൻ.ഐ.എ. സംഘത്തിന്റെ വിലയിരുത്തൽ. സ്വർണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന കണ്ടെത്തൽ സാധൂകരിക്കുന്നതാണിത്.