ബാർ അടച്ചതിന് ശേഷം മദ്യം വാങ്ങാനെത്തിയ യുവാക്കൾക്ക് 900 രൂപയ്ക്ക്  കിട്ടിയത് ഒരു ലീറ്റർ കട്ടൻ ചായ

ബാർ അടച്ചതിന് ശേഷം മദ്യം വാങ്ങാനെത്തിയ യുവാക്കൾക്ക് 900 രൂപയ്ക്ക് കിട്ടിയത് ഒരു ലീറ്റർ കട്ടൻ ചായ

August 4, 2020 0 By Editor

അഞ്ചാലുംമൂട്: ബാർ അടച്ചതിന് ശേഷം മദ്യം വാങ്ങാനെത്തിയ യുവാക്കൾക്ക് കിട്ടിയത് ഒരു ലീറ്റർ കട്ടൻ ചായ. പോയതാകട്ടെ 900 രൂപയും. ഇന്നലെ വൈകിട്ട് അഞ്ചിനു ശേഷമായിരുന്നു സംഭവം. ബാറിലെ ഗേറ്റ് അടച്ച ശേഷം പുറത്ത് ബൈക്കിലെത്തിയ 2 പേർ അകത്തു നിന്ന യുവാക്കളോടു മദ്യം കിട്ടുമോ എന്നു തിരക്കി. പണം തരാനും തുടർന്നു ബാറിനു മുന്നിലേക്കു വരാനും ഇവർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് 900 രൂപ നൽകിയ ശേഷം മദ്യം വാങ്ങാനെത്തിയ യുവാക്കൾ മുന്നിലെ റോഡു വശം കാത്തു നിന്നു . യുവാക്കളിൽ നിന്നു പണം വാങ്ങിയവർ പുറത്തേക്കിറങ്ങി വന്ന് യുവാക്കളുടെ ബൈക്കിനു സമീപമെത്തി പൊതിഞ്ഞു കൊണ്ടു വന്ന കുപ്പി അവർക്ക് നൽകുകയായിരുന്നു. കിട്ടിയ സാധനവും ഇടുപ്പിൽ വച്ചു പോയ യുവാക്കൾ മദ്യപിക്കാനായി കുപ്പി പൊട്ടിച്ചപ്പോഴാണ് മദ്യത്തിനു പകരം കട്ടൻ ചായയാണ് ലഭിച്ചതെന്ന് അറിയുന്നത്. തുടർന്ന ഇവർ എക്സൈസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാറിലെ സിസിടിവി ക്യാമറയടക്കം പരിശോധിച്ചപ്പോഴാണ് നടന്ന തട്ടിപ്പ് വ്യക്തമാകുന്നത്.തട്ടിപ്പു നടത്തിയവരുടെ ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam