വയോധികയ്ക്ക് ക്രൂരപീഡനം: സ്വകാര്യഭാഗത്ത് മാരക മുറിവുകൾ” 3 പേർ കസ്റ്റഡിയിൽ

വയോധികയ്ക്ക് ക്രൂരപീഡനം: സ്വകാര്യഭാഗത്ത് മാരക മുറിവുകൾ” 3 പേർ കസ്റ്റഡിയിൽ

August 4, 2020 0 By Editor

കൊച്ചി∙ കോലഞ്ചേരിയിൽ പഴന്തോട്ടം മനയത്തു പീടിക സ്വദേശിനിയായ വയോധികയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. 75 വയസുള്ള വയോധികയാണ് മാനഭംഗത്തിന് ഇരയാകുകയും ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ ക്രൂരമായ ഉപദ്രവത്തിന് ഇരയാക്കപ്പെടുകയും ചെയ്തിരിക്കുന്നത്. ഒന്നിലധികം പേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് സംശയിക്കുന്നുണ്ട്. ഞായറാഴ്ച പാങ്കോട് ഇരുപ്പച്ചിറയിലെ സുഹൃത്തായ ഒരു സ്ത്രീയുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോഴാണ് ആക്രമണം.വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ആക്രമണത്തിന് ഇരയാകുമ്പോൾ ഉണ്ടായിരുന്ന വീട്ടിലെ സ്ത്രീയെയും അവരുടെ ഭർത്താവിനെയും മകനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡ്രൈവറിനെ സംശയിക്കുന്നുണ്ട്.വയോധികയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

കാര്യമായ ആരോഗ്യപ്രശ്നം നേരിടുന്നതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ശരീരമാകെമാരകായുധം ഉപയോഗിച്ച് മുറിവേൽപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽ പെട്ട സ്ത്രീക്കു നേരെ ഉണ്ടായ ആക്രമണത്തിൽ നിശ്ചിത വകുപ്പുകൾ ചുമത്തി കേസെടുത്തതായും പൊലീസ് പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam