മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ​യു​ള്ള അ​ധി​ക്ഷേ​പം: അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ​യു​ള്ള അ​ധി​ക്ഷേ​പം: അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്

August 11, 2020 0 By Editor

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ഉ​ത്ത​ര​വി​ട്ടു. കേ​ര​ള പ​ത്ര പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ഹൈ​ടെ​ക്ക് എ​ന്‍​ക്വ​യ​റി സെ​ല്‍, സൈ​ബ​ര്‍ ഡോം ​എ​ന്നീ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ള്‍​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

സര്‍ക്കാരിനെതിരായ വാര്‍ത്തകളുടെയും ചോദ്യങ്ങളുടെയും പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെപ്പോലും അധിക്ഷേപിച്ചുള്ള സൈബര്‍ അതിക്രമം രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍, ഏഷ്യാനെറ്റ് ന്യൂസിലെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് കെ.ജി. കമലേഷ്, അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ പ്രജുല എന്നിവര്‍ക്കെതിരെ വ്യക്തിപരമായി ആക്രമണമാണ് നടക്കുന്നത്. ഇതിനെതിരെ ഇന്നലെ പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയേക്കുറിച്ച്‌ അറിയില്ലെന്നും സൈബര്‍‍ ആക്രമണമാണോ സംവാദമാണോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.