കോവിഡ് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന നാലുപേര്‍ ഇന്ന് മരണപ്പെട്ടു

കോഴിക്കോട്: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാലുപേര്‍ ഇന്ന് മരിച്ചു. മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടന്‍ കോഴിക്കോട് ഒളവണ്ണ സ്വദേശി ഗിരീഷ്,…

കോഴിക്കോട്: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാലുപേര്‍ ഇന്ന് മരിച്ചു. മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടന്‍ കോഴിക്കോട് ഒളവണ്ണ സ്വദേശി ഗിരീഷ്, കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖി വയനാട് നെല്ലിയമ്ബം സ്വദേശി അവറാന്‍ എന്നിവരാണ് മരിച്ചത്.
ഇവരില്‍ കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുല്ല ബാഫഖി കോവിഡ് ബാധിച്ചാണ് മെഡിക്കല്‍ കോളജിലെത്തിയതെങ്കിലും പിന്നിട് നടത്തിയ ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായിരുന്നു. മറ്റ് മൂന്നുപേരുടെയും മരണ കാരണം കൊവിഡാണോ എന്ന് സ്ഥിരീകരിക്കാന്‍ ശ്രവ സാംപിളുകള്‍ ആലപ്പുഴ ലാബിലേക്കയച്ചു. ഗീരീഷ് കരള്‍ സംബന്ധമായ ചികില്‍സയ്ക്കും അവറാന്‍ ശ്വാസകോശ അര്‍ബുദത്തിനും പറങ്ങോടന്‍ പാമ്പു കടിക്കുള്ള ചികില്‍സയ്ക്കുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story