ബെംഗളൂരു കലാപം ; എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍" ശക്തമായ നടപടിയുമായി പോലീസ്
ബെംഗളൂരു; നഗരത്തിൽ പൊലീസ് വെടിവയ്പ്പിനും മൂന്നു പേരുടെ മരണത്തിനും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ. സംഭവുമായി ബന്ധപെട്ടു 110 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തെ തുടര്‍ന്നുള്ള പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 3 ആയി. കഴിഞ്ഞ ദിവസം അരങ്ങേറിയത് അസൂത്രിതമായ ആക്രമണമാണെന്ന് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മാരക ആയുധങ്ങളുമേന്തിയാണ് സംഘം ആക്രമണം അഴിച്ച് വിട്ടത്. ഇതിന് പുറമെ പെട്രോളും മിക്കവരുടേയും കൈവശം ഉണ്ടായിരുന്നു. ആക്രമണം നടത്തിയവര്‍ക്ക് അതിനുമുന്നേ പണം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ടെന്നു റിപ്പോർട്ടുകൾ വരുന്നു.
പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലാണ് നഗരത്തിൽ സംഘർഷമുണ്ടായത്. അക്രമത്തിന്റെ ഭാഗമായി എംഎൽഎയുടെ വസതിയിൽ ഉൾപ്പെടെ പ്രതിഷേധക്കാർ തീയിട്ടിരുന്നു. പ്രദേശത്തെ സ്ത്രീകളെയും കുട്ടികളെയുമെല്ലാം നേരത്തേ തന്നെ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഏറ്റുമുട്ടലില്‍ പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ 60ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റൂ. അക്രമികള്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.