
മാറ്റിവച്ച 48 പിഎസ്‌സി പരീക്ഷകൾ സെപ്റ്റംബറിൽ നടത്തും
August 12, 2020കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താൻ തീരുമാനിച്ചതിനു േശഷം മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബറിൽ നടത്താൻ പിഎസ്‌സി തീരുമാനിച്ചു. മൂന്നു മാസങ്ങളിലായി 62 പരീക്ഷകളാണ് മാറ്റിയത്. ഇതിൽ 48 എണ്ണവും സെപ്റ്റംബറിൽ നടത്തും. ബാക്കിയുള്ളവ തുടർ മാസങ്ങളിലായി പൂർത്തിയാക്കും. മാർച്ചിൽ നടത്താൻ തീരുമാനിച്ചിരുന്ന 7 പരീക്ഷകളും സെപ്റ്റംബറിൽ നടത്തും. ഏപ്രിലിൽ നടത്താനിരുന്ന 12 പരീക്ഷകളിൽ 10 എണ്ണവും, മേയിൽ നടത്താൻ തീരുമാനിച്ചിരുന്ന 43 പരീക്ഷകളിൽ 31 എണ്ണവും സെപ്റ്റംബറിൽ നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസർ തുടങ്ങിയ പ്രധാന പരീക്ഷകളും ഇതിൽ ഉൾപ്പെടും. നേരത്തെ കൺഫർമേഷൻ നൽകിയവർക്കു മാത്രമേ പരീക്ഷ എഴുതാൻ അനുവാദമുള്ളൂ. കണ്ടെയ്ന്റ്മെന്റ് സോണിൽ താമസിക്കുന്നവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പിഎസ്‌സി വീണ്ടും അവസരം നൽകുന്നുണ്ടെങ്കിലും പരീക്ഷയ്ക്ക് ഇതു ബാധകമല്ല. നേരത്തെ ഹാൾടിക്കറ്റ് എടുത്തവർ പുതിയ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുത്തു വേണം പരീക്ഷയ്ക്ക് ഹാജരാകാൻ.