
ഇഫ്താര്‍-അത്താഴ വിതരണം തുടങ്ങി
May 19, 2018താമരശേരി: സിഎച്ച് സെന്റര്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏര്‍പ്പെടുത്തിയ ഇഫ്താര്‍-അത്താഴ വിതരണം തുടങ്ങി. റംസാന്‍ മാസത്തിലെ എല്ലാ ദിവസങ്ങളിലും ഭക്ഷണ വിതരണം ഉണ്ടായിരിക്കും.
വിതരണോദ്ഘാടനം സിഎച്ച് സെന്റര്‍ പ്രസിഡന്റ് സി. മോയിന്‍കുട്ടി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി വി.എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കെ.എം. അഷ്‌റഫ്, ബഷീര്‍ താമരശേരി, ആര്‍ .കെ. മൊയ്തീന്‍കോയ, എന്‍ .പി. റസ്സാഖ്, താര അബ്ദുറഹിമാന്‍ ഹാജി, പി.എസ്. മുഹമ്മദലി, കെ.വി. മുഹമ്മദ്,പി.എ. അബ്ദുസ്സമദ് ഹാജി, റഷീദ് സെയിന്‍, പി.പി. ഹാഫിസ് റഹിമാന്‍, എ.കെ. അബ്ബാസ്, എ.പി. മൂസ, എം. സുല്‍ഫീക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.