കോഴിക്കോട് മുക്കത്ത് അജ്ഞാതസംഘമെത്തി; കഴിഞ്ഞമാസം മുഴുവന്‍ തങ്ങിയത് വൈദ്യര്‍മലയില്‍" എത്തിയത് തീവ്രവാദ പ്രവര്‍ത്തനവുമായി​ ബന്ധമുളളവർ !?

കോഴിക്കോട്: മുക്കത്ത് അജ്ഞാതസംഘം എത്തിയതായി സൂചന. ഈ സംഘം ജൂലൈ മാസം അവസാനംവരെ വൈദ്യര്‍മലയില്‍ തങ്ങിയതായാണ് ലഭിക്കുന്ന വിവരം. ആഗസ്റ്റിലും ഇവര്‍ വൈദ്യര്‍മലയില്‍ തങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. തീവ്രവാദ പ്രവര്‍ത്തനവുമായി​ ബന്ധമുളളവരാണോ എത്തി​യതെന്ന് സംശയമുണ്ട്. രസഹ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് ഉള്‍പ്പടെയുളളവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണറിയുന്നത്.

വാഗമണി​ല്‍ 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ നിരോധിത സംഘടനയായ സിമി ക്യാമ്പ് നടത്തിയി​രുന്നു. രാജ്യത്തെ വി​വി​ധഭാഗങ്ങളി​ല്‍ നി​ന്നുളള സി​മി​ പ്രവര്‍ത്തകരാണ് ഇതി​ല്‍ പങ്കെടുത്തി​രുന്നത്. രഹസ്യാന്വേഷണ വി​ഭാഗം നടത്തി​യ അന്വേഷണത്തി​ല്‍ യന്ത്രത്തോക്കുകളുടെ ഉപയോഗം, മലകയറ്റം, ബോംബ് നി​ര്‍മാണം, റേസിംഗ് എന്നി​വയി​ല്‍ പരി​ശീലനം നടത്തി​യി​രുന്നതായും രാജ്യത്തെ വി​വി​ധഭാഗങ്ങളി​ല്‍ സ്ഫോടനം ആസൂത്രണം ചെയ്തി​രുന്നതായും കണ്ടെത്തി​യി​രുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story