ഓണത്തിന് ഉപഭോക്താക്കള്‍ക്ക് ലാഭകരവും സുരക്ഷിതവുമായ ഷോപ്പിംഗിന് അവസരമൊരുക്കി അജ്മല്‍ ബിസ്‌മി

ഉപഭോക്താക്കള്‍ക്ക് ലാഭകരവും സുരക്ഷിതവുമായ ഷോപ്പിംഗിന് അവസരമൊരുക്കി അജ്മല്‍ ബിസ്‌മിയില്‍ ഇലക്‌ട്രോണിക്‌സ്, ഹൈപ്പര്‍ വിഭാഗങ്ങളെ കോര്‍ത്തിണക്കിയുള്ള ഓണം സെയിലിന് തുടക്കമായി. എല്‍.ഇ.ഡി ടിവി., റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍, ചെറു അപ്ളയന്‍സസുകള്‍ എന്നിവയ്ക്ക് മികച്ച വിലക്കുറവുണ്ട്.

എല്‍ജി, സോണി, പാനസോണിക്, സാംസംഗ്, വോള്‍ട്ടാസ്, ഒനിഡ, ഗോദ്‌റെജ്, ലോയ്ഡ് തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളാണ് ഇതിനായി അണിനിരത്തിയിട്ടുള്ളത്. ആകര്‍ഷക എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. എച്ച്‌.ഡി.എഫ്.സി., ബജാജ് ഫിനാന്‍സ് തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യവുമുണ്ട്.മികച്ച സമ്മാനങ്ങളും ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്ക് നേടാം. ഇതിനകം ഏര്‍പ്പെടുത്തിയ പദ്ധതികളിലൂടെ ഒരുലക്ഷം രൂപവരെ വിലവരുന്ന സ്വര്‍ണം സമ്മാനമായി നല്‍കി. സാനിറ്റൈസേഷനും സാമൂഹിക അകലവും ഉള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂമുകളുടെ പ്രവര്‍ത്തനമെന്ന് ബിസ്‌മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടര്‍ വി.എ. അജ്‌മല്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story