അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സിലോണ വിടുന്നു

August 26, 2020 0 By Editor

ബാഴ്സലോണ: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സിലോണ വിടുന്നു. ക്ലബുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. ബോര്‍ഡ് യോഗത്തില്‍ ക്ലബിനൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്ന് മെസി ഫാക്സ് സന്ദേശത്തില്‍ അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഈ മാസത്തിന് ശേഷം ക്ലബ് വിടാമെന്ന കരാറിലെ നിബന്ധന അനുസരിച്ചാണ് മെസ്സി ട്രാന്‍സ്ഫറിനുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്. അപേക്ഷ ലഭിച്ചയുടന്‍ ബാഴ്സ ക്ലബ് ഡയറക്ടര്‍മാര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ക്ലബുമായി 19 വര്‍ഷത്തെ ബന്ധമാണ് മെസ്സിക്കുള്ളത്.അതേസമയം മെസ്സി ബാഴ്‌സ വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല