നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; പരീക്ഷകള്‍ നടത്തുന്നതിനെതിരെ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി
August 28, 2020 കോവിഡ് പ്രതിസന്ധിക്കിടയില്‍ നടത്തുന്ന നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് രണ്ടു പരീക്ഷകളും നടത്തുന്നത്.ഇരു പരീക്ഷകള്‍ക്കുമായി 660 കേന്ദ്രങ്ങള്‍ തയാറാക്കിയിട്ടുണ്ട്. 10 ലക്ഷത്തോളം മാസ്ക്, 20 ലക്ഷത്തോളം ഗ്ലൗസ്, 6,600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1,300ല്‍ അധികം തെര്‍മല്‍ സ്കാനറുകള്‍ എന്നിവ സജ്ജമാക്കും.3,300 ശുചീകരണ തൊഴിലാളികളെയും ഒരുക്കിയിട്ടുണ്ട്. രണ്ടു പരീക്ഷകളുടെയും നടത്തിപ്പിനു മാത്രമായി 13 കോടി രൂപയാണ് ചിലവ്.അതിനിടയിൽ ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്കി. ഏഴ് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന മന്ത്രിമാര്‍ ഒന്നിച്ചാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്.