ഗ്ലോബൽ പ്രവാസി സഹകരണ സംഘം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

August 28, 2020 0 By Editor

ചെറുവാടി: കോറന്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് ഗ്ലോബൽ പ്രവാസി സഹകരണ സംഘം നൽകുന്ന 28 ദിവസത്തേക്കുള്ള ഭക്ഷണ കിറ്റുകൾ ഗ്ലോബൽ പ്രവാസി സഹകരണ സംഘം പ്രസിഡന്റ് അബ്ദുസ്സലാം കോട്ടൺ സ്പോട്ട്,റിട്ട: ഹെഡ് മാസ്റ്റർ കെവി അബ്ദുസ്സലാം മാസ്റ്റർ എന്നിവർ RRTയും സാമൂഹ്യ പ്രവർത്തകനുമായ നിയാസ് ചെറുവാടിക്ക് കൈമാറി നിർവഹിച്ചു. ഗുലാം ഹുസൈൻ കൊളക്കാടൻ, ചെറുവാടി റിലീഫ് കമ്മിറ്റി കൺവീനർ എൻ മുഹമ്മദ്, അബ്ബാസ് കളത്തിൽ, അഹമ്മദ്കുട്ടി മാസ്റ്റർ കുന്നത്ത്, തുടങ്ങിയവർ സംബന്ധിച്ചു.