ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി പോലീസ്

ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി പോലീസ്

August 29, 2020 0 By Editor

കോവിഡ് രോ​ഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.എല്ലാവിധ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച്‌ കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പത് വരെ തുറക്കാവുന്നതാണ്. കടയുടെ വലിപ്പം അനുസരിച്ചുവേണം ഉപഭോക്താക്കളെ ഉള്ളില്‍ പ്രവേശിപ്പിക്കേണ്ടത്. കടകളില്‍ പ്രവേശിപ്പിക്കാവുന്ന ആള്‍ക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മാളുകള്‍,ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കുന്നതാകും ഉചിതമെന്നും ഡിജിപി നിര്‍ദേശിച്ചു.പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ലെന്നും ഓണസദ്യയുടേയും മറ്റും പേരില്‍ കൂട്ടം കൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.അത്യാവശ്യമില്ലാത്തയാത്രകള്‍ ഓണക്കാലത്ത് ഒഴിവാക്കണം. കണ്ടെയ്ന്‍മെന്റ് മേഖലയിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.