
പ്രവാസി ദമ്പതികളുടെ 10 മാസമായ കുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചു
September 2, 2020അബുദാബി ∙ പ്രവാസി ദമ്പതികളുടെ 10 മാസമായ കുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചു. കളരിക്കൽതാഴത്ത് അനൂപിന്റെയും നെച്ചൂർ ചക്കാലക്കൽ നീതു സി. ജോയിയുടെയും ഏക മകൻ അഡോൺ സൂസൻ അനൂപാണ് അബുദാബിയിൽ മരിച്ചത്.മാതാപിതാക്കൾ ജോലിക്കു പോകുന്നതിനാൽ അഡോണിനെ കുട്ടികളെ പരിപാലിക്കുന്ന സെന്ററിൽ ഏൽപിക്കുമായിരുന്നു.ഇവിടെ ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ പഴം തൊണ്ടയിൽ കുരുങ്ങിയതാണ് പ്രശ്നമായത് . ശ്വാസതടസ്സം അനുഭവപ്പെട്ട ഉടൻ അൽ അഹലി ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. അനൂപ് അബുദാബിയിൽ മെഷീൻ ഓപ്പറേറ്ററാണ്. കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു.