കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്സ് ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്സ് ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

September 2, 2020 0 By Editor

 പേരാവൂര്‍: കണ്ണൂര്‍ നിടുംപൊയിലിന് സമീപം വാരപ്പീടികയില്‍ ഗര്‍ഭിണി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. പെരുന്തോടിയിലെ ചെരിയമ്പുറം (കുരീക്കാമറ്റത്തില്‍) വിനുവിന്റെ ഭാര്യയും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്‌സുമായ ദിവ്യയാണ് (27) മരിച്ചത്.ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. ആശുപത്രിയിലേക്ക് പോകാന്‍ ബസ് കയറുന്നതിനിടെ താഴെ വീണ ദിവ്യ, ബസിനടിയില്‍പ്പെടുകയായിരുന്നു. അറയങ്ങാടിലെ പഴയ മഠത്തില്‍ ജോര്‍ജിന്റെയും അന്നമ്മയുടെയും മകളാണ്. സഹോദരി: നീതു(ബെംഗളൂരു).