മൊഴികളില്‍ പൊരുത്തക്കേടുകളെന്ന് സൂചന; ബിനീഷ് കൊടിയേരിയെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചേക്കും

മൊഴികളില്‍ പൊരുത്തക്കേടുകളെന്ന് സൂചന; ബിനീഷ് കൊടിയേരിയെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചേക്കും

September 10, 2020 0 By Editor

ബിനീഷ് കൊടിയേരിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി എന്‍ഫോഴ്‌സമെന്റ് വിലയിരുത്തിയതായി സുചന.ഇതേ തുടര്‍ന്ന് ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.ഇന്നലെ 12 മണിക്കൂറോളം ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.ചോദ്യം ചെയ്യലില്‍ ബിനിഷ് നല്‍കിയ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി പരിശോധിച്ചു വരികയാണ്.ഇതിനു ശേഷം ബിനീഷുമായി ബന്ധപ്പെട്ട ചിലരെക്കൂടിയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ഇതിനു ശേഷമായിരിക്കും ബിനീഷിനെ വീണ്ടും വിളിപ്പിക്കുകയെന്നാണ് അറിയുന്നത്.