ബാങ്കില്‍ പോയത് വ്യക്തിപരമായ ആവശ്യത്തിന് ‘ലോക്കര്‍’ തുറന്നതില്‍ വിശദീകരണവുമായി ഇ.പി.ജയരാജിന്റെ ഭാര്യ

ബാങ്കില്‍ പോയത് വ്യക്തിപരമായ ആവശ്യത്തിന് ‘ലോക്കര്‍’ തുറന്നതില്‍ വിശദീകരണവുമായി ഇ.പി.ജയരാജിന്റെ ഭാര്യ

September 14, 2020 0 By Editor

കണ്ണൂര്‍: ക്വാറന്റീന്‍ ലംഘിച്ച്‌ ബാങ്കിലെത്തി അടിയന്തര ലോക്കര്‍ ഇടപാട് നടത്തിയ വിവാദ സംഭവത്തില്‍ പ്രതികരിച്ച്‌ മന്ത്രി ഇ.പി.ജയരാജിന്റെ ഭാര്യ പി.കെ. ഇന്ദിര. ബാങ്കില്‍ പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് അവര്‍ വ്യക്തമാക്കി. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമനടപി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രിയും ഭാര്യയും നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള മകന്റെ ചിത്രങ്ങള്‍ സംബന്ധിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിനഎനാലെയാണ് ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ബാങ്ക് ശാഖയിലെത്തിയത്. കോവിഡ് പരിശോധനയ്ക്കായ സാംപിള്‍ നല്‍കിയതിനു ശേഷം ക്വാറന്റീനില്‍ കഴിയവെയാണ് ഇവര്‍ ബാങ്കിലെത്തിയത്.കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഫലം വരുന്നതുവരെ ക്വാറന്റീനില്‍ കഴിയണമെന്നതാണ്. തുടര്‍ന്ന് ബാങ്കില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച ഇന്ദിരയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ബാങ്കിലെ മൂന്ന് ജീവനക്കാരും ക്വാറന്റീനില്‍ പോകേണ്ടി വന്നു.