മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു.

മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജറോടാണ് ഇ.ഡി വിവരങ്ങള്‍ തേടിയത്. ലോക്കര്‍ ആരംഭിച്ചത്,…

മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജറോടാണ് ഇ.ഡി വിവരങ്ങള്‍ തേടിയത്. ലോക്കര്‍ ആരംഭിച്ചത്, അവസാനമായി ലോക്കല്‍ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. . ഇ.പി ജയരാജന്‍റെ മകന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ മൂന്ന് ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി ഇ പി ജയരാജന്‍റെ മകനെതിരെ ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ലൈഫ് മിഷനില്‍ ഒരു കോടി രൂപയില്‍ കൂടുതല്‍ കമ്മീഷന്‍ ഇ പി ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story