സ്വപ്ന സുരേഷുമായി സെല്‍ഫി; ആറ് വനിതാ പൊലീസുകാര്‍ക്ക് താക്കീത്
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിക്കെത്തിയസ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി സെല്‍ഫി എടുത്ത ആറ് പൊലീസുകാര്‍ക്കെതിരെ അന്വേഷണം.ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയില്‍ കഴിയവേയാണ് ത്യശൂര്‍ സിറ്റി പൊലീസിലെ വനിത…

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിക്കെത്തിയസ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി സെല്‍ഫി എടുത്ത ആറ് പൊലീസുകാര്‍ക്കെതിരെ അന്വേഷണം.ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയില്‍ കഴിയവേയാണ് ത്യശൂര്‍ സിറ്റി പൊലീസിലെ വനിത പൊലീസുകാര്‍ സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്തത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു.സിറ്റി പൊലീസിലെ ആറ് വനിത പൊലീസുകാര്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തു.കൗതുകത്തിന് സെല്‍ഫിയെടുത്തതെന്ന് വനിതാ പൊലീസുകാര്‍ നല്‍കുന്ന വിശദീകരണം. അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളില്‍ നിന്നു സ്വപ്ന സുരേഷ് ഫോണ്‍ ചെയ്തില്ലെന്ന് നഴ്സുമാര്‍ മൊഴി നല്‍കി.