
വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന് വിഷം കലര്ന്ന കവര് അയച്ച സംഭവത്തില് സ്ത്രീ അറസ്റ്റില്
September 21, 2020വാഷിംഗ്ടന്: വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന് വിഷം കലര്ന്ന കവര് അയച്ച സംഭവത്തില് സ്ത്രീ അറസ്റ്റില്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.ന്യൂയോര്ക്ക്- കാനഡ അതിര്ത്തിയില് കസ്റ്റംസും അതിര്ത്തി രക്ഷാ ഉദ്യോഗസ്ഥരും ചേര്ന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തതെന്നാണു റിപ്പോര്ട്ട്. ട്രംപിനു വന്ന കത്തില് മാരകവിഷമായ റൈസിന് അടങ്ങിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് വൈറ്റ് ഹൗസില് കത്തു വന്നത്. കാനഡയില്നിന്നാണ് അയച്ചതെന്നു സംശയിക്കുന്നു. അറസ്റ്റിലായ സ്ത്രീയാണോ കവര് അയച്ചത് എന്നുള്പ്പെടുള്ള യാതൊരു വിവരങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. 2014ല് അന്നത്തെ പ്രസിഡന്റ് ഒബാമ അടക്കമുള്ളവര്ക്ക് റൈസിന് പൊടി വിതറിയ കത്ത് വന്നിരുന്നു. ഇത് അയച്ച മിസിസിപ്പിക്കാരന് 25 വര്ഷം തടവുശിക്ഷ വിധിച്ചു