കണ്ണൂരില്‍ വീണ്ടും നിര്‍മാണത്തിനിടെ ബോംബ് സ്ഫോടനം; സിപിഎം പ്രവര്‍ത്തകന് ഗുരുതര പരിക്ക്

September 21, 2020 0 By Editor

കണ്ണൂരില്‍ വീണ്ടും നിര്‍മാണത്തിനിടെ ബോംബ് സ്‌ഫോടനം. മട്ടന്നൂര്‍ നടുവനാട് സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് സൂചന. നടുവനാട് തളച്ചങ്ങാട് എകെജി നഗറിലെ വീട്ടിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ രാജേഷിന് ഗുരുതര പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്.സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. അതിനിടെ നടുവനാട് ബോംബ് സ്‌ഫോടനം നടന്ന സിപിഎം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനെത്തിയ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെയും സംഘത്തെയും സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ബോംബ് സ്‌ഫോടനം മറച്ചുവെക്കാന്‍ വേണ്ടിയാണ് ശ്രമമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.