ക്ഷേത്ര പൂജാരി ചമഞ്ഞ് വാടകയ്ക്ക് താമസിച്ചിരുന്ന വയനാട് സ്വദേശി ഫൈസൽ  എന്‍ ഐ എയുടെ പിടിയിൽ

ക്ഷേത്ര പൂജാരി ചമഞ്ഞ് വാടകയ്ക്ക് താമസിച്ചിരുന്ന വയനാട് സ്വദേശി ഫൈസൽ എന്‍ ഐ എയുടെ പിടിയിൽ

September 27, 2020 0 By Editor

ആലപ്പുഴ: ക്ഷേത്ര പൂജാരി ചമഞ്ഞ് വാടകയ്ക്ക് താമസിച്ചിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവിന് സമീപം ചുനക്കരയിലായിരുന്നു താമസം. വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലിനെയാണ് കുറത്തികാട് പൊലീസ് കോമല്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.എന്‍ ഐ എ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ എന്‍ ഐ എ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. വൈശാഖന്‍ പോറ്റി എന്ന വ്യാജ പേരില്‍ 10 മാസത്തോളമായി കോമല്ലൂരിലെ ഒരു വീട്ടില്‍ താമസിച്ചുവരികയായിരുന്നു ഫൈസല്‍. കോമല്ലൂര്‍ സ്വദേശിയായ സന്തോഷിന്റെ മകന്‍ ചങ്ങനാശേരിയില്‍ പഠിക്കുന്ന സമയത് , ഒരു വര്‍ഷം മുന്‍പ് കോളജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് പിടിയിലായ ഇയാളെ പരിചയപ്പെടുന്നത്.വൈശാഖന്‍ നമ്ബൂതിരിയെന്നാണു പേരെന്ന് ഇയാള്‍ സ്വയം പരിചയപ്പെടുത്തി. ബന്ധം ശക്തമായതോടെ കോമല്ലൂരിലെ യുവാവിന്റെ വീട്ടില്‍ വരാന്‍ തുടങ്ങി.

2 വര്‍ഷമായി ചെങ്ങന്നൂര്‍ ആല നെടുവരങ്കോട്ട് താമസിച്ച്‌ ഒരു വീട്ടില്‍ കൃഷിപ്പണി ചെയ്യുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സ്വന്തം പേരിലാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇയാള്‍ പല തവണ വന്‍തോതില്‍ പലേടത്തേക്കും പണം അയച്ചിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. ഇതേപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.എറണാകുളത്ത് വിമാനത്താവളത്തിലെ ജോലിക്കാരനാണെന്നാണ് താമസിക്കാന്‍ വീട് നല്കിയവരോട് ഇയാള്‍ പറഞ്ഞിരുന്നത്. പൂണൂല്‍ ധാരിയായിരുന്ന ഫൈസല്‍ താന്‍ ക്ഷേത്ര പൂജാരിയാണെന്നും അച്ഛന്റെ പേര് രാമന്‍കുട്ടി എന്നാണെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു.ആള്‍മാറാട്ടം നടത്താനുണ്ടായ സാഹചര്യം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.