അച്ഛന്‍ ആണത്രേ അച്ഛന്‍"; ലുഡോയില്‍ കള്ളക്കളി നടത്തി തോല്‍പിച്ച അച്ഛനെ തനിക്ക് വേണ്ടെന്ന പരാതിയുമായി യുവതി കോടതിയില്‍
മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിമായ ലൂഡോ കളിക്കുന്നതിനിടെ പിതാവ് കള്ളക്കളി നടത്തി തന്നെ വഞ്ചിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി…
മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിമായ ലൂഡോ കളിക്കുന്നതിനിടെ പിതാവ് കള്ളക്കളി നടത്തി തന്നെ വഞ്ചിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി…
മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിമായ ലൂഡോ കളിക്കുന്നതിനിടെ പിതാവ് കള്ളക്കളി നടത്തി തന്നെ വഞ്ചിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി കുടുംബ കോടതിയെ സമീപിച്ചത്.
കളിയില്‍ തോല്‍പിച്ചതല്ല മറിച്ച് അച്ഛന്‍ വിശ്വാസവഞ്ചന കാണിച്ചത് തന്നെ മാനസികമായി തളര്‍ത്തിയതായാണ് യുവതിയുടെ പരാതി. അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായുംഅച്ഛനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനാഗ്രഹിക്കുന്നതായും യുവതി പറഞ്ഞു. അച്ഛനെ ഇനി മുതല്‍ അച്ഛനെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.ഭോപ്പാല്‍ കുടുംബകോടതിയിലെ സരിത എന്ന അഭിഭാഷകയാണ് സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത്. തന്റെ സന്തോഷത്തിനായി അച്ഛന് പരാജയം സമ്മതിക്കാമായിരുന്നെന്നും സംഭവത്തിന് ശേഷം പിതാവുമായി യാതൊരു ബന്ധവുമില്ലെന്നും യുവതി ആവര്‍ത്തിച്ചതായി സരിത അറിയിച്ചു.കോടതി യുവതിയ്ക്ക് നാല് കൗണ്‍സിലിങ്ങുകള്‍ നല്‍കിയതായും അതിന് ശേഷം യുവതിയ്ക്ക് നേരിയ മനംമാറ്റമുണ്ടായിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.
Madhya Pradesh: A 24-year-old woman approaches Bhopal Family Court, alleging cheating by her father in a ludo game. "She said she trusted her father so much & didn't expect him to cheat. We have conducted 4 counselling sessions with her," says Sarita, a counsellor at the court. pic.twitter.com/WDgukJ53Jn
— ANI (@ANI) September 26, 2020