സുരക്ഷയ്ക്കെത്തിയ പൊലീസുകാരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ മടക്കി അയച്ചു

സുരക്ഷയ്ക്കെത്തിയ പൊലീസുകാരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ മടക്കി അയച്ചു

September 27, 2020 0 By Editor

തിരുവനന്തപുരം; സുരക്ഷയ്ക്കെത്തിയ പൊലീസുകാരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ മടക്കി അയച്ചു. സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയാണ് തിരിച്ചയച്ചത്.സർക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തു വന്ന സുരേന്ദ്രൻ, സമരങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണു സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്.തൽക്കാലം തനിക്കു കേരള പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നു സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.