ഐഎസില്‍ ചേർന്ന്  ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം ശിക്ഷ

ഐഎസില്‍ ചേർന്ന് ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം ശിക്ഷ

September 28, 2020 0 By Editor

കൊച്ചി: ഭീകരസംഘടനയായ ഐഎസില്‍ ചേർന്ന് ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി . ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്ക് എതിരെ യുദ്ധം ചെയ്യുക ,ഗൂഢാലോചന നടത്തുക ,തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക ,അതിനു സഹായം ചെയ്യുക അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് കോടതിയുടെ വിലയിരുത്തല്‍. സുബ്ഹാനിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷയാണിത്. ഓരോ കേസിലും പ്രത്യേക ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. യുഎപിഎ 20 വകുപ്പിനാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും വിധിച്ചത്. ഗൂഢാലോചനയ്ക്ക് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്തതിന് ഐപിസി 125 പ്രകാരം ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. യുഎപിഎ 38, 39 വകുപ്പുകള്‍ക്ക് ഏഴ് വര്‍ഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam