വാഹന പരിശോധനക്കിടെ വയോധികനെ മര്‍ദ്ദിച്ച സംഭവം; എസ്‌ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വാഹന പരിശോധനക്കിടെ വയോധികനെ മര്‍ദ്ദിച്ച സംഭവം; എസ്‌ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

October 8, 2020 0 By Editor

കൊല്ലം: ആയൂരിനടുത്ത് മഞ്ഞപ്പാറയില്‍ വാഹന പരിശോധനക്കിടെ വയോധികനെ പ്രൊബേഷന്‍ എസ് ഐ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വികെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷന്‍ എസ്‌ഐ ഷജീം മര്‍ദിച്ചത്. അതേസമയം, വയോധികന്റെ മുഖത്തടിച്ച എസ്‌ഐക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചു. പ്രൊബേഷന്‍ എസ്‌ഐ ഷജീമിനെ തീവ്രപരിശീലനത്തിനായി കുട്ടിക്കാനത്തേക്ക് അയച്ചു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാവും തുടര്‍ നടപടികള്‍. എസ്‌ഐക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. പിന്നാലെ കൊല്ലം ജില്ലാ റൂറല്‍ എസ്പി ഹരിശങ്കര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ. എസ്പി വിനോദിനാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്‍ സമര്‍പ്പിക്കും.