
ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തു; കിടത്തിച്ചികിത്സ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്
October 19, 2020തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ഇന്നുച്ചയ്ക്കു ശേഷം ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയ ശിവശങ്കര്‍ വീട്ടിലേക്ക് പോകും. വീട്ടില്‍ വിശ്രമിക്കാനാണ് തീരുമാനം.