
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
October 20, 2020ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൗരന്മാര്‍ക്ക് സന്ദേശം നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഏത് വിഷയത്തിലാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം പ്രധാനമന്ത്രി ഇത് ഏഴാം തവണയാണ് രാജ്യത്തെ അഭിസോബോധന ചെയ്യുന്നത്.