
പാലത്തായി കേസ്: പുതിയ സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി
October 20, 2020കൊച്ചി: പാലത്തായി കേസ് പുതിയ അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. നിലവിലെ അന്വേഷണസംഘത്തെ മാറ്റാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസിലെ അന്വേഷണം തൃപ്തികരമല്ലെന്നും പുതിയ സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ ഐ.ജിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കോടതി നിര്‍ദേശിച്ചത്.