
കുമ്മനം രാജശേഖരന്‍ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി
October 22, 2020ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്തു നല്‍കി. നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാരന്‍ നായരെ മാറ്റിയാണ് കുമ്മനത്തെ നാമനിര്‍ദ്ദേശം ചെയ്യുന്നതെന്ന് ജില്ലാ ജഡ്ജിക്കയച്ച കത്തില്‍ സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സമിതിയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധിയെ നേരത്തെതന്നെ നിശ്ചയിച്ചിരുന്നു.