പാക്കിസ്ഥാനിൽ പോലീസും സൈന്യവും തെരുവില്‍ ഏറ്റുമുട്ടി; നിരവധി മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആഭ്യന്തര യുദ്ധത്തിന് സമാനമായ സംഭവ വികാസങ്ങളും നാടകീയ രംഗങ്ങളുമുണ്ടായതായി റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ ഭര്‍ത്താവ് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന്റെ…
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആഭ്യന്തര യുദ്ധത്തിന് സമാനമായ സംഭവ വികാസങ്ങളും നാടകീയ രംഗങ്ങളുമുണ്ടായതായി റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ ഭര്‍ത്താവ് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന്റെ…
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആഭ്യന്തര യുദ്ധത്തിന് സമാനമായ സംഭവ വികാസങ്ങളും നാടകീയ രംഗങ്ങളുമുണ്ടായതായി റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ ഭര്‍ത്താവ് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്.പലയിടത്തും പോലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിലുണ്ടായ വെടിവയ്പില്‍ അഞ്ച് സൈനികരും പത്തു പോലീസുകാരും കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സര്‍ക്കാരിനെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് 11 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രാജ്യമൊട്ടുക്ക് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിരിക്കേയാണ് സംഭവം.
സിന്ധ് പ്രവിശ്യയുടെ പോലീസ് മേധാവിയായ ഇന്‍സ്പെക്ടര്‍ ജനറലിനെ അര്‍ധസൈനിക വിഭാഗമായ റേഞ്ചേഴ്സ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി അറസ്റ്റിനുള്ള ഉത്തരവിടുവിക്കുകയായിരുന്നുവെന്നാണു ആരോപണം. തിങ്കളാഴ്ച കറാച്ചിയില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സഫ്ദറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലും വിട്ടിരുന്നു.സഫ്ദറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിനു മടിയായിരുന്നെന്നും അതിനാല്‍ ഐജിയെ തട്ടിക്കൊണ്ടുപോയി അറസ്റ്റിനുള്ള ഉത്തരവില്‍ ഒപ്പിടുവിച്ചെന്നുമാണ് ആരോപിക്കപ്പെടുന്നു. അതേസമയം, പാക് സൈനിക മോധാവി ജനറല്‍ ബജ്വ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി റിപ്പോര്‍ട്ടുണ്ട്.