ബിലീവേഴ്‌സ് ചര്‍ച്ച്‌ പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

ബിലീവേഴ്‌സ് ചര്‍ച്ച്‌ പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

November 8, 2020 0 By Editor

കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ച്‌ പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക.ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ റെയ്ഡില്‍ ഇതുവെര പതിമൂന്ന് കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.വന്‍തോതില്‍ വിദേശ സഹായം കൈപ്പറ്റി വകമാറ്റിയതായി കണ്ടെത്തിയതോടെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടരാന്‍ തന്നെയാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.ബുധനാഴ്ച മുതലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. ബിലീവേഴ്‌സ് ചര്‍ച്ച്‌ ആസ്ഥാനത്ത് അടക്കം സംസ്ഥാനത്തെ 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്.