'സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടു​ത്തം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടല്ല'; തീ​പി​ടു​ത്ത​മു​ണ്ടാ​യ ഭാ​ഗ​ത്തു​ നി​ന്നു മ​ദ്യ​ത്തി​ന്റെ അം​ശ​മു​ള്ള കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി​ !

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ന്ന തീ​പി​ടു​ത്തം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട​ല്ലെ​ന്നു കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ​യും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്.മാ​ത്ര​മ​ല്ല തീ​പി​ടു​ത്ത​മു​ണ്ടാ​യ ഭാ​ഗ​ത്തു​നി​ന്നു മ​ദ്യ​ത്തി​ന്റെ അം​ശ​മു​ള്ള കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യും തി​രു​വ​ന​ന്ത​പു​രം സി​ജെ​എം…

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ന്ന തീ​പി​ടു​ത്തം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട​ല്ലെ​ന്നു കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ​യും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്.മാ​ത്ര​മ​ല്ല തീ​പി​ടു​ത്ത​മു​ണ്ടാ​യ ഭാ​ഗ​ത്തു​നി​ന്നു മ​ദ്യ​ത്തി​ന്റെ അം​ശ​മു​ള്ള കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യും തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്. ഷോ​ര്‍ട്ട് സ​ര്‍​ക്യൂ​ട്ട് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു നേ​ര​ത്തെ ഫി​സി​ക്സ് വി​ഭാ​ഗ​വും റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.പെ​ട്രോ​ള്‍, ഡീ​സ​ല്‍ അം​ശം ഉ​ണ്ടോ​യെ​ന്ന​താ​ണ് കെ​മി​സ്ട്രി വി​ഭാ​ഗം അ​ന്വേ​ഷി​ച്ച​ത്. എ​ന്നാ​ല്‍ മ​ദ്യ​ത്തി​ന്‍റെ അം​ശ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഓ​ഗ​സ്റ്റ് 25 നാ​യി​രു​ന്നു തീ​പി​ടു​ത്തം.അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ തീ​യി​ട്ട​താ​ണെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. എ​ന്നാ​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ വാ​ദം. കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടര്‍ എന്നിവ പരിശോധിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ദ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോചിക്കുന്നുണ്ട്. കൊച്ചിയിലോ ബെംഗളൂരുവിലോ പരിശോധനയ്ക്ക് സാമ്പിള്‍ അയക്കാനാണ് ആലോചിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story