ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക്; 25 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു

ബംഗളൂരു: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ബിനീഷിനെ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാറ്റുക. ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാനായി ഇ.ഡി ഒരാഴ്ചത്തെ സമയം ചോദിച്ചതിനെ തുടര്‍ന്നാണിത്.മൂന്നു തവണയായി 13 ദിവസമാണ് ബിനീഷിനെ കസ്റ്റഡിയില്‍ ലഭിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ആദ്യ രണ്ടു തവണ കാര്യമായി സഹകരിക്കാതിരുന്ന ബിനീഷ്, മൂന്നാം ഘട്ട ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായാണ് വിവരം.കള്ളപ്പണ ഇടപാടുകളില്‍ കൂടുതല്‍ രേഖകള്‍ ഇഡി കണ്ടെടുക്കുകയും തിരുവനന്തപുരത്തെ ബിനീഷിന്റെ 'കോടിയേരി' വീട്ടിലും ബിനാമികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതോടെ, കുടുങ്ങിയെന്ന് മനസ്സിലാക്കിയാണ് ബിനീഷ് അന്വേഷണത്തോട് സഹകരിക്കാന്‍ തുടങ്ങിയത്. സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ബിനീഷ് കൈമാറിയത്. ബിനീഷിന്റെ പ്രധാന ബിനാമികളായ അബ്ദുള്‍ ലത്തീഫ്, റഷീദ് എന്നിവര്‍ക്ക് ഇഡി നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story