കോര്‍പ്പറേറ്റുകളുടെ ധാര്‍ഷ്ട്യവും അതിനു കുട പിടിക്കുന്ന ഭരണാധികാരികളുടെ ജനവിരുദ്ധതയും അംഗീകരിക്കാനാകില്ല: തൂത്തൂക്കുടി സംഘര്‍ഷത്തിനെതിരെ തോമസ് ഐസക്
കൊച്ചി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റില്‍ മലിനീകരണ നിയന്ത്രണ സംവിധായനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത പ്രതിഷേധക്കാര്‍ക്കെതിരെ നിറയൊഴിച്ച പൊലീസ് ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് ധനമന്ത്രി…

കൊച്ചി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റില്‍ മലിനീകരണ നിയന്ത്രണ സംവിധായനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത പ്രതിഷേധക്കാര്‍ക്കെതിരെ നിറയൊഴിച്ച പൊലീസ് ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരണമറിയിച്ചത്.
'വേദാന്ത' എന്ന വ്യവസായ സാമ്രാജ്യത്തിന്റെ അതിരുകള്‍ വിശാലമാകുമ്പോള്‍ പരിസ്ഥിതിയും തൊഴിലാളികളും ആദിവാസികളും ചവിട്ടിയരയ്ക്കപ്പെടുന്നു. മാരകരോഗം വിതയ്ക്കും വിധം മലിനീകരണ നിയന്ത്രണ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്ന കോര്‍പ്പറേറ്റുകളുടെ ധാര്‍ഷ്ട്യവും അതിനു കുട പിടിക്കുന്ന ഭരണാധികാരികളുടെ ജനവിരുദ്ധതയും അംഗീകരിക്കാനാകില്ല. ചോരയില്‍ മുക്കിക്കൊല്ലാന്‍ എത്ര തന്നെ ശ്രമിച്ചാലും ഈ സമരം കരുത്താര്‍ജിച്ചു മുന്നേറുക തന്നെ ചെയ്യുമെന്നും ഐസക് പറഞ്ഞു.