സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു

May 23, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 31 പൈസ വര്‍ധിപ്പിച്ചു. 81.31 രൂപയാണ് തിരുവനന്തപുരത്തെ വില. ഡീസല്‍ വില 28 പൈസ കൂടി 74.16 രൂപയായി.

കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ദിനം പ്രതി ഇന്ധന വില കൂടിയത് സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെ ഇന്ധനവില വര്‍ധന പിടിച്ചുനിര്‍ത്താന്‍ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എണ്ണക്കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.