സ്‌കൂളില്‍ ചേരാന്‍ പോകവെ ആറ് വയസുകാരി കാറിടിച്ച് മരിച്ചു

May 23, 2018 0 By Editor

കൊടുങ്ങല്ലൂര്‍: സ്‌കൂളില്‍ ചേരാന്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകും വഴി കാറിടിച്ച് ആറ് വയസ്സുകാരി മരിച്ചു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ആറ്റുപുറം കാവുങ്ങല്‍ മനോജ് കുമാറിന്റെ മക്കള്‍ രേവതി (6) യാണ് മരിച്ചത്. അപകടത്തില്‍ രേവതിയുടെ അമ്മ ലിഷ (32), സഹോദരി അശ്വതി (10) എന്നിവര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറെ വെമ്പല്ലൂര്‍ വാഴൂര്‍ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

നാട്ടിക ഫിഷറീസ് സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളെ അഞ്ചങ്ങാടി യൂണിയന്‍ യുപി സ്‌കൂളില്‍ ചേര്‍ക്കാന്‍ പോകും വഴിയായിരുന്നു അപകടം. എതിരെ വന്ന സാന്‍ട്രോ കാര്‍ സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രേവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.